നാഫെഡില്‍ ഓഫീസ്‌ എക്‌സിക്യൂട്ടീവ്‌ (ഐടി) ഒഴിവുകള്‍

Moonamvazhi

ദേശീയ കാര്‍ഷികസഹകരണവിപണനഫെഡറേഷനില്‍ (നാഫെഡ്‌) വിവരസാങ്കേതികവിദ്യാവിഭാഗം ഓഫീസ്‌ എക്‌സിക്യൂട്ടീവുമാരുടെ രണ്ടൊഴിവുണ്ട്‌. ഓഫീസ്‌ എക്‌സിക്യൂട്ടീവ്‌ (ഐ.ടി) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത എംസിഎ/ ബിസിഎ/ ബി.ടെക്‌/ ബി.ഇ/ ബിഎസ്‌സി (ഐടി)/എംഎസ്‌സി (ഐടി)/ഡിപ്ലോമ ആണ്‌. ഡെസക്‌്‌ടോപ്പ്‌ സപ്പോര്‍ട്ട്‌ എഞ്ചിനിയറായോ, എല്‍1/എല്‍2 സപ്പോര്‍ട്ട്‌ എഞ്ചിനിയറായോ, ഐടി സപ്പോര്‍ട്ട്‌ എഞ്ചിനിയറായോ രണ്ടുവര്‍ഷത്തെ പരിചയം വേണം.

സംസ്ഥാനസഹകരണസ്ഥാപനത്തിലോ ദേശീയസഹകരണസ്ഥാപനത്തിലോ സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങളിലോ പ്രമുഖകമ്പനികളിലോ ഐടിമേഖലയിലായിരിക്കണം പ്രവൃത്തിപരിചയം. നല്ലൊരു സ്ഥാപനത്തില്‍നിന്നുള്ള ഹാര്‍ഡ്‌വെയര്‍-നെറ്റ്‌വര്‍ക്കിങ്‌ കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. എംഎസ്‌ ഓഫീസ്‌ പ്രാവീണ്യം (വേഡ്‌, എക്‌സ്‌സെല്‍, പവര്‍പോയിന്റ്‌, ഔട്ട്‌ലുക്ക്‌ മറ്റ്‌ പൊതുവായ ഓഫീസ്‌ ടൂളുകള്‍) ഉണ്ടായിരിക്കണം. മികച്ച സംഘാടകശേഷിയും മള്‍ട്ടിടാസ്‌കിങ്‌ കഴിവുകളും നെറ്റ്‌വര്‍ക്കിങ്‌ വൈദഗ്‌ധ്യവും വേണം. ശമ്പളം 21700-69100 രൂപ. പ്രായപരിധി 30വയസ്സ്‌. നിര്‍ദിഷ്ടമാതൃകയിലാണ്‌ അപേക്ഷിക്കേണ്ടത്‌. ഇ-മെയിലായി മാത്രമേ അപേക്ഷിക്കാവൂ. ഇത്‌ എംഎസ്‌ വേഡ്‌ ഓഫീസ്‌ ഫോര്‍മാറ്റില്‍ ആയിരിക്കുകയും വേണം. [email protected] ലേക്കാണ്‌ ഇ-മെയില്‍ അയക്കേണ്ടത്‌.

അടുത്തകാലത്തെടുത്ത കളര്‍ പാസ്‌പോര്‍ട്ട്‌ ഫോട്ടോയില്‍ കുറുകെയും താഴെയും പൂര്‍ണമായി ഒപ്പിട്ട്‌ അതിന്റെ സ്‌കാന്‍ ചെയ്‌ത കോപ്പി, വിദ്യാഭ്യാസയോഗ്യതകളുടെയും പ്രവൃത്തിപരിയസര്‍ട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും സ്‌കാന്‍ ചെയ്‌ത കോപ്പികള്‍ എന്നിവ അപേക്ഷയോടൊപ്പം വേണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാണെങ്കില്‍ പ്രോപ്പര്‍ ചാനലില്‍ അപേക്ഷിക്കണം. കാഡര്‍ പ്രൊഫൈല്‍, ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ്‌, അഞ്ചുവര്‍ഷത്തിനകം ചെറുതോ വലുതോ ആയ പിഴകള്‍ ഈടാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പട്ടിക, വിജിലന്‍സ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, അഞ്ചുവര്‍ഷത്തെ എസിആറുകളുടെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍(ഓരോപേജും കേന്ദ്രസര്‍ക്കാര്‍ തലത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം) എന്നിവ ഇങ്ങനെ ആയക്കുമ്പോള്‍ ഉണ്ടായിരിക്കണം. ജൂലൈ 15ണ്‌ അപേക്ഷിക്കാനുള്ള അവസാനതിയതി. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.nafed-india.com ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 445 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!