സഹകരണസര്‍വകലാശാല:ബോര്‍ഡ്‌ ആയി

Moonamvazhi

കേരളസഹകരണവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ത്രിഭുവന്‍ ദേശീയസഹകരണസര്‍വകലാശാലയില്‍ ഗവേണിങ്‌ ബോര്‍ഡ്‌ രൂപവല്‍കരിച്ചു. ദേശീയസഹകരണയൂണിയന്‍ (എന്‍സിയുഐ) പ്രസിഡന്റ്‌ ദിലീപ്‌ സംഘാനി, സഹകാര്‍ഭാരതി സ്ഥാപകനും റിസര്‍വ്‌ ബാങ്ക്‌ കേന്ദ്രബോര്‍ഡ്‌ ഡയറക്ടറുമായ സതീഷ്‌ മറാത്തെ, കൃഷക്‌ഭാരതി കോഓപ്പറേറ്റീവ്‌ (ക്രിബ്‌കോ) ചെയര്‍പേഴ്‌സണ്‍ ഡോ. ചന്ദ്രപാല്‍സിങ്‌ യാദവ്‌, നാഫെഡ്‌ ചെയര്‍പേഴ്‌സണ്‍ ജെതാബായ്‌ ആഹിര്‍, സാരസ്വത്‌ സഹകരണബാങ്ക്‌ മാനേജിങ്‌ ഡയറക്ടറും സിഇഒയുമായ ആര്‍തി പാട്ടീല്‍, മണിപ്പൂര്‍ സംസ്ഥാനസഹകരണയൂണിയന്‍ വൈസ്‌പ്രസിഡന്റ്‌ ജീനാ പോട്‌സങ്‌ബം എന്നിവരെ അംഗങ്ങളാക്കിയിട്ടുണ്ട്‌.


വൈസ്‌ചാന്‍സലര്‍, സഹകരണമന്ത്രാലയ സെക്രട്ടറി, കൃഷി-കുടുംബക്ഷേമമന്ത്രാലയ സെക്രട്ടറി, മൃഗസംരക്ഷണക്ഷീരവികസനമന്ത്രാലയസെക്രട്ടറി, ഭക്ഷ്യസംസ്‌കരണവ്യവസായമന്ത്രാലയസെക്രട്ടറി, ഫറിഷറീസ്‌ മന്ത്രാലയ സെക്രട്ടറി, സര്‍വകലാശാലാ രജിസ്‌ട്രാര്‍, സര്‍വകലാശാല ഫിനാന്‍സ്‌ ഓഫീസര്‍, എന്‍സിഡിസി ചെയര്‍പേഴ്‌സണ്‍, ദേശീയക്ഷീരവികസനബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍, നബാര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളാണ്‌ രജിസ്‌ട്രാറാണു മെമ്പര്‍ സെക്രട്ടറി. മധ്യപ്രദേശ്‌, അസം, കേരളം, ഗുജറാത്ത്‌ എന്നിവടിങ്ങളിലെ സഹകരണവകുപ്പു പ്രോിന്‍സിപ്പല്‍ സെക്രട്ടറിമാരെ അംഗങ്ങളായി നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌. ഫോറന്‍സിക്‌ വിദഗ്‌ധന്‍ ഡോ. ജെ.എം. വ്യാസ്‌ ആണു വൈസ്‌ചാന്‍സലര്‍.

 

Moonamvazhi

Authorize Writer

Moonamvazhi has 442 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!