മക്കരപ്പറമ്പ ബാങ്ക് അന്തര്‍ദേശീയ സഹകരണ ദിനം മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്കില്‍ അന്തര്‍ദേശീയ സഹകരണ ദിനം മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് പി. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാ തരംഗിണി പലിശ രഹിത വായ്പാ പദ്ധതി ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. കോവിഡ് കാരണം ജോലിയില്ലാതെ പ്രയാസപ്പെടുന്ന വര്‍ക്കായി 10 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ യുവ സംരംഭക വായ്പയായി നല്‍കാനും ബാങ്ക് ഭരണസമിതി തീരുമാനിച്ചു. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി ,ഭരണസമിതി അംഗങ്ങളായ നസീം ചോലക്കല്‍, രാജന്‍ മാസ്റ്റര്‍ ,അല്ലൂര്‍ മരക്കാര്‍ , സമീര്‍ കോപ്പിലാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ഹെഡ് ഓഫീസില്‍ ബാങ്ക് പ്രസിഡണ്ടും ബാങ്കിന് കീഴിലുള്ള എല്ലാ ബ്രാഞ്ചുകളിലും ഭരണസമിതി അംഗങ്ങളും പതാക ഉയര്‍ത്തി സഹകരണ പ്രതിജ്ഞയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News