വടകര റൂറല്‍ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

[mbzauthor]

സഹകരണ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തന മികവിന് വടകര റൂറല്‍ ബാങ്കിന് ദേശീയ തലത്തില്‍ പുരസ്‌കാരം ലഭിച്ചു. പ്രാഥമിക സഹകരണ ബാങ്കിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചു ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഫ്രോന്റിയര്‍ എല്ലാ വര്‍ഷവും ദേശീയ തലത്തില്‍ നല്‍കുന്ന അവാര്‍ഡാണ് വടകര റൂറല്‍ ബാങ്കിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലഭിച്ചത്.

ബാങ്കിന്റെ ബിസിനസ് നേട്ടങ്ങള്‍, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, ബാങ്കിംഗ് നോണ്‍ ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ കൈവരിച്ച വിജയം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം.
നോര്‍ത്ത് ഗോവയില്‍ നടന്ന ചടങ്ങില്‍

ഗോവല്‍ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറില്‍ നിന്ന് ബാങ്ക് പ്രസിഡന്റ് സി. ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് എ. ടി. ശ്രീധരന്‍, ഡയറക്ടര്‍മാരായ എ. കെ. ശ്രീധരന്‍, സതീശന്‍. പി. കെ, സെക്രട്ടറി ടി. വി. ജിതേഷ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ സതീഷ് ഉദ്ധെക്കര്‍, ഗൗതം മുദ്ബഡ്കല്‍, രവികിരണ്‍ മങ്കികര്‍, രാകേഷ് ദറോറ, ഹരിഹര്‍ ദേശ് പാണ്ടേ, വി. ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

[mbzshare]

Leave a Reply

Your email address will not be published.