ലാഡര്‍ വയനാട്, സുല്‍ത്താന്‍ ബത്തേരി ശാഖയില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ന്റെ വയനാട്, സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ.പി.സി ഗോപിനാഥന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. പ്രസന്ന.എന്‍, സുജിത്ത് ശങ്കര്‍, മനൂപ്. ഇ.എം എന്നിവരില്‍ നിന്നാണ് ആദ്യ നിക്ഷേപം സ്വീകരിച്ചത്. ലാഡര്‍ ഡയറക്ടര്‍ ഐ.വി ചന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് മാനേജര്‍ വേണുഗോപാലന്‍. ഒ.ജോസ് ഡെയ്‌സ്, രാജന്‍ മാസ്റ്റര്‍, രേഖ.വി, പ്രതാപ് കുമാര്‍ .പി.വി, അഭിജിത്ത്, നൈസാമല്‍ ഇ.എസ് എന്നിവര്‍ പങ്കെടുത്തു.