പറവൂര്‍ വടക്കേക്കര സഹകരണ സഹകാരി നിക്ഷേപക സംഗമം നടത്തി

moonamvazhi

എറണാകുളം പറവൂര്‍ വടക്കേക്കര സഹകരണ സഹകാരി നിക്ഷേപക സംഗമം നടത്തി. മുന്‍ എം.എല്‍.എ അഡ്വ.എം.എം. മോനായി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.വി ജോസ് മാസ്റ്റര്‍ സ്വാഗതവും പി.എന്‍.ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. ബാങ്കിലെ ജെ.എല്‍.ജി സംരംഭമായ കളരിക്കല്‍ ഡയറി ഫാമിന്റെ നാടന്‍ പശുവിന്‍ പാല്‍ പൊതു വിപണിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എ റഷീദ് നിര്‍വ്വഹിച്ചു. ജെ.എല്‍.ജി അംഗങ്ങള്‍ക്ക് ശീതകാല പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!