നേമം സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരം പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ആസ്ഥാനമന്ദിരം മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്. രാജേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക്കറും കോമേഴ്സ്യല്‍ കോംപ്ലക്സും മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് പുത്തന്‍കട വിജയന് കോണ്‍ഫറന്‍സ് ഹാളും ജോയിന്റ് രജിസ്ട്രാര്‍ ഇ. നിസാമുദ്ദീന്‍ കംപ്യൂട്ടറൈസേഷനും ഡെപ്യൂട്ടി ജോയിന്റ് രജിസ്ട്രാര്‍ എ. ഷെരീഫ് നിക്ഷേപം സ്വീകരിക്കലും അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ് കുമാര്‍ വീട്ടുപടിക്കല്‍ ബാങ്കിങ് സേവനവും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആര്. പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.
എം.എം. ബഷീര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഗോപന്, പാറക്കുഴി സുരേന്ദ്രന്, കെ. പ്രസാദ്, ജി.വസുന്ധരന്‍, കെ. പ്രസാദ്, വി.ആര്. ഭാസ്കരന്, മേലാംങ്കോട് പി. ബാലകൃഷ്ണന്, എ. കമാല്‍, എ. വിജയന്, ജെ.ജെ. അഭിജിത്ത്, വി. എസ്. ഷാജി, വെട്ടിക്കുഴി ഷാജി, പാപ്പനംകോട് അജയന്, നേമം രാജന്, നടുവത്ത് ഹരി എന്നിവര്‍ സംസാരിച്ചു.