മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി ചിങ്ങോലി സർവീസ് സഹകരണ ബാങ്ക് 69 ലക്ഷം നൽകും.
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ചിങ്ങോലി സർവീസ് സഹകരണ ബാങ്ക് 69 ലക്ഷം നൽകും. ചിങ്ങോലി പഞ്ചായത്തിലെ കുടുംബശ്രീകൾക്കുള്ള വായ്പാ വിതരണം കയർ കോർപ്പറേഷൻ ചെയർമാൻ മുൻ എം.എൽ.എ ടി.കെ.ദേവകുമാർ നിർവ്വഹിച്ചു.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.പി.പ്രസാദ് അധ്യക്ഷത വഹിച്ചു, അഡ്വ.ടി.എസ് താഹ ,മനുദിവാകരൻ ,ബിന്ദു വി.എസ്. എന്നിവർ സംസാരിച്ചു. 656പേർക്കാണ് പദ്ധതി പ്രകാരം പണം നൽകുന്നത്.