മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താനുള്ള ഓർഡിനൻസിന്റെ സ്റ്റേ 3 മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തുന്നതായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ പേരിലുള്ള തുടർനടപടികൾ നിർത്തിവെക്കാനുള്ള സ്റ്റേ ഇന്നു മുതൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഉത്തരവിന്റെ കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ വാദങ്ങൾ ഹൈക്കോടതി തള്ളി. റിസർവ് ബാങ്കിനോട് ഓർഡർ പറയാൻ അനുവദിക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യം കോടതി തള്ളി എന്ന് മാത്രമല്ല കൊറോണയെക്കാൾ വലുതല്ല ഇതെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാരാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

Leave a Reply

Your email address will not be published.

Latest News