80പി വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി:കേസ് വിധി പറയാൻ മാറ്റി.
ആദായ നികുതി 80 പി വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേസ്സ് വിധി പറയാൻ വേണ്ടി മാറ്റി .സഹകരണ സംഘങ്ങൾക്ക് 80പി ആനുകൂല്യം നഷ്ടപ്പെടാൻ ഇടയാക്കുന്ന കേരള ഹൈക്കോടതി ഫുൾബെഞ്ച് വിധി ചോദ്യം ചെയ്ത് സഹകരണ സംഘങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ച കേസിൽ ഇന്ന് വാദം പൂർത്തിയായി. കേസ്സ് വിധി പറയാനായി മാറ്റി വെച്ചു.കേസ്സിൽ സംഘങ്ങൾക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ ശ്യാം ദിവാൻ, അരവിന്ദ് ഡറ്റാർ എന്നിവർ ഇന്നും ഹാജരായി.അഡ്വ.രജിത്ത് മാരാർ അഡ്വ.ഗിരി എന്നിവരും സംഘങ്ങൾക്ക് വേണ്ടി ഹാജരായി.
ജസ്റ്റിസ് നരിമാൻ, ജസ്റ്റീസ് കെ.എം.ജോസഫ്, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് ഇന്ന് സുപ്രീകോടതിയിൽ വാദം കേട്ടത്.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പ്രൊട്ടക്ഷൻ കൗൺസിലാണ് സംഘങ്ങൾക്ക് വേണ്ടി സുപ്രീം കോടതിയിൽ കേസ്സ് നടത്തിയത്.