2014 നവംബര്‍ 25 വരെയുള്ള സബ്സ്റ്റാഫിനു സഹകരണച്ചട്ടം 185 ലെ ഉപചട്ടം ( 10 )ബാധകമല്ല

Deepthi Vipin lal

2014 നവംബര്‍ 25 വരെ സബ് സ്റ്റാഫില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സഹകരണ സംഘം / സഹകരണ ബാങ്ക് / പ്രാഥമിക കാര്‍ഷിക- ഗ്രാമവികസന ബാങ്ക് ജീവനക്കാര്‍ക്കും 1969 ലെ കേരള സഹകരണ സംഘം നിയമമനുസരിച്ചുള്ള ചട്ടം 185 ലെ ഉപചട്ടം ( 10 ) ബാധകമാവില്ലെന്നു കേരള സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്നാണു ( 2022 ജനുവരി നാല് ) സര്‍ക്കാര്‍ ഈ ഉത്തരവിട്ടത്.

ചട്ടം 185 ലെ ഉപചട്ടം സബ്സ്റ്റാഫിനു ബാധകമാക്കാതിരിക്കാനുള്ള ഭേദഗതിയുടെ കരട് 2021 ഒക്ടോബര്‍ 16 നാണു സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനമായി പ്രസിദ്ധീകരിച്ചിരുന്നത്. 2014 നവംബര്‍ 25 നു സബ്സ്റ്റാഫ് വിഭാഗത്തില്‍പ്പെട്ടിട്ടുള്ളവരും രജിസ്ട്രാറോ ജോയന്റ് രജിസ്ട്രാറോ അംഗീകരിച്ചിട്ടുള്ള ഫീഡര്‍ കാറ്റഗറി സബ്‌റൂളനുസരിച്ച് പ്രമോഷനു യോഗ്യത നേടിയിട്ടുള്ളവരുമായവര്‍ക്ക് ഉപചട്ടം 10 ബാധകമാവില്ലെന്നായിരുന്നു ഭേദഗതി. ഇതിന്മേല്‍ വന്ന നിര്‍ദേശങ്ങളും ഭിന്നാഭിപ്രായങ്ങളും പരിഗണിച്ചശേഷമാണു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ 2014 നവംബര്‍ 25 നു സര്‍വീസിലുള്ള സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക് ക്ലറിക്കല്‍ തസ്തികയിലേക്കുള്ള പ്രമോഷനു 1 : 4 ബാധകമല്ലാതായെന്നും സംഘടന ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിവരികയായിരുന്നുവെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ശ്രീജിത്ത് പറഞ്ഞു.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/01/eogfiledownload-62.pdf” title=”eogfiledownload (62)”]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!