194N വിഷയത്തിൽ തൃശ്ശൂർ ജില്ലയിലെ 39 സഹകരണസംഘങ്ങൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു.

adminmoonam

194N വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച തൃശ്ശൂർ ജില്ലയിലെ 39 സഹകരണ സംഘങ്ങൾക്ക് തിങ്കളാഴ്ച സ്റ്റേ അനുവദിച്ചു. സഹകരണ ജനാധിപത്യ വേദി യുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ആണ് ഇടക്കാല സ്റ്റേ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
18.03.2020 നു ചില സഹകരണസംഘങ്ങൾക്ക് നൽകിയ ഉത്തരവ് കണക്കിലെടുത്താണ് അതുമായി ബന്ധപ്പെട്ട കേസുകളും, ആദായനികുതി നിയമത്തിലെ സെക്ഷൻ 194N വിഷയത്തിലും ഇടക്കാല സ്റ്റേ ഹൈക്കോടതി അനുവദിച്ചത്. തൃശ്ശൂർ ജില്ലയിലെ സഹകരണ ജനാധിപത്യ വേദിക്ക് വേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടമാണ് ഹാജരായതെന്ന് ജില്ലാ ചെയർമാൻ എം.കെ. അബ്ദുൽ സലാം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News