ഏറാമല കോക്കനട്ട് കോംപ്ലക്‌സ് രണ്ട് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി
ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ ഏറാമല കോക്കനട്ട് കോംപ്ലക്‌സ് രണ്ട് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി. മയൂരം ഹെര്‍ബല്‍ ഹെയര്‍ ഓയിലും മയൂരം വെന്തവെളിച്ചെണ്ണയുമാണ് വിപണിയിലിറക്കിയത്. നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എ. മുഹമ്മദ് റിയാസ് ഉദ്ഘടനം നിര്‍വഹിച്ചു.
ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന കെ.പി ഉഷ, ഇ.വി.സുഷമ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് ബ്രാഞ്ചുകള്‍ക്കും കലക്ഷന്‍ ഏജന്റുമാര്‍ക്കുമുള്ള ഉപഹാര സമര്‍പണം സഹകരണ സംഘം ജില്ലാ അസി.രജിസ്ട്രാര്‍ (പ്ലാനിംഗ്) ഇ.എം. അഗസ്തി നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.ടി.കെ സുരേഷ് ബാബു, എം.കെ ഭാസ്‌കരന്‍, കെ.കെ കൃഷ്ണന്‍, പി. രാജന്‍, എന്‍. ബാലകൃഷ്ണന്‍, കെ.കെ.ദിവാകരന്‍, ഒ.മഹേഷ്‌കുമാര്‍, കെ.കെ.മനോജ്കുമാര്‍, എം.കെ.ബാബുരാജ്, കെ.വി.ചന്ദ്രി, എം.കെ.വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് വൈസ് ചെയര്‍മാന്‍ പി.കെ.കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.