പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Deepthi Vipin lal

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ബാങ്ക് അംഗങ്ങളില്‍ വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് 1 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ബാങ്ക് പ്രസിഡന്റ് എ. ബി. മനോജ് നിര്‍വ്വഹിച്ചു. ഭരണസമിതി അംഗം എ.എന്‍.സൈനന്‍ അധ്യക്ഷത വഹിച്ചു. രാജു ജോസ് സ്വാഗതവും എം.വി.ഷാലീധരന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി കെ. എസ്. ജയ്‌സി, ഭരണസമിതി അംഗങ്ങള്‍,സഹകാരികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News