ചേരാനല്ലൂര്‍ സഹകരണ ബാങ്കിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

moonamvazhi

എറണാകുളം ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വെബ്സൈറ്റ്, എ.ടി.എം കാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എം.എല്‍.എ നിര്‍വഹിച്ചു. ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള ആദ്യ എ.ടി.എം കാര്‍ഡ് പ്രശസ്ത സംഗീതജ്ഞന്‍ പീറ്റര്‍ ചേരാനല്ലൂര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മഹാരാജാസ് ഗവര്‍ണിംഗ് ബോഡി ചെയര്‍മാന്‍ ഡോ. എന്‍. രമാകാന്തന്‍ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈന്‍, സെക്രട്ടറി ബി. ജയശ്രീ, ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!