നൗഷാദ് അരീക്കോടിന്റെ സര്‍വ്വീസ് സ്‌റ്റോറി പ്രകാശനം ചെയ്തു

Deepthi Vipin lal

മുൻ അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരീക്കോടിന്റെ സര്‍വ്വീസ് സ്‌റ്റോറി ‘ക്ലിപ്തം നമ്പ്ര് 312429’ കോഴിക്കോട് അളകാപുരിയില്‍ വെച്ച് സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നൂഹ് പ്രകാശനം ചെയ്തു. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആലത്തിയൂര്‍ IMCH എക്‌സി.ഡയറക്ടര്‍ എ.ശിവദാസന്‍ പുസ്തക പരിചയവും സത്യനാരായണന്‍. കെ.എം ഉപഹാര സമര്‍പ്പണവും നടത്തി.എ.ടി അബ്ദുള്ളക്കോയ, കാനേഷ് പൂനൂര്‍, ഫൈസല്‍ എളേറ്റില്‍, പി. ജാനകി (KCEU), കെ.പി.യു. അലി (WMC), ദീപ ( ഐ ബുക്‌സ്), എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News