സഹകരണ സംഘങ്ങൾ മൊത്തം വായ്പയുടെ 40% കാർഷിക വായ്പ നൽകണമെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

സംസ്ഥാനത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾ/ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകൾ എന്നിവ ഓരോ വർഷവും നൽകുന്ന മൊത്തം വായ്പയുടെ 40 ശതമാനമെങ്കിലും കാർഷിക വായ്പ വിതരണം ചെയ്യണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷികമേഖലയിൽ ഹ്രസ്വകാല കാർഷിക വായ്പയായി 5000 കോടി രൂപ ഈ സാമ്പത്തികവർഷം നബാർഡിന്റെ പുനർ വായ്പ പദ്ധതിയിലൂടെ കേരള ബാങ്ക് വഴി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതായി മന്ത്രി എംഎൽഎമാർ നൽകിയ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്ക് ആകെ വായ്പയുടെ 16 ശതമാനം കാർഷിക വായ്പയായി നിലവിൽ നൽകുന്നുണ്ട്. ഇത് 25 ശതമാനമായി ഉയർത്തും.

സംസ്ഥാനത്ത് കൃഷിയുടെ വ്യാപനത്തിനായി സഹകരണ സ്ഥാപനങ്ങൾ കൂടുതൽ ഇടപെടലുകൾ നടത്തേണ്ടതിന്റെയും സഹകരണ കാർഷിക മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകതകൾക് ഒരു അംഗത്തിന് നൽകാവുന്ന കാർഷിക ഹ്രസ്വകാല മധ്യകാല വായ്പകളുടെ പരമാവധി വായ്പാ പരിധി മൂന്നു ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷം രൂപയായി ഉയർത്തിയും കാർഷിക അനുബന്ധ വായ്പാപരിധി മൂന്നുലക്ഷം രൂപ കാർഷിക ആവശ്യങ്ങൾക്കും കാർഷിക അനുബന്ധ ആവശ്യങ്ങൾക്കുള്ള സ്വർണ്ണപ്പണയ വായ്പ പരിധി മൂന്നു ലക്ഷം രൂപയും അനുവദിക്കാമെന്ന് മന്ത്രി എംഎൽഎമാർക്ക് നൽകിയ മറുപടിയിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News