സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡും വിപണിയും ഉറപ്പാക്കാൻ നടപടി തുടങ്ങി: ഇത്തരം സംഘപ്രതിനിധികളുടെ യോഗം ബുധനാഴ്ച.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡും വിപണിയും ഉറപ്പാക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. ഉൽപ്പന്നങ്ങൾഉള്ള സഹകരണ സംഘപ്രതിനിധികളുമായി ബുധനാഴ്ച സഹകരണ സംഘം രജിസ്ട്രാർ വെബിനാർ വഴി ആശയവിനിമയം നടത്തും.

സഹകരണസംഘങ്ങളുടെ വിവിധതരം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ഒരു പൊതു മുദ്രയിൻമേൽ ഓൺലൈൻ വിപണി കണ്ടെത്തി, കൂടുതൽ വിപണനവും അതിലൂടെ കൂടുതൽ തൊഴിലവസരവും സൃഷ്ടിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലിയും പദ്ധതി വഴി ഉദ്ദേശിക്കുന്നുണ്ട്.

ഇത്തരത്തിൽ ഉൽപ്പാദനം നടത്തുന്ന സഹകരണസംഘങ്ങളുടെ പട്ടിക തയ്യാറാക്കി നൽകാൻ ജോയിന്റ് രജിസ്ട്രാർമാരോട് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചു.

അടുത്ത ബുധനാഴ്ച സംഘടിപ്പിക്കുന്ന വെബിനാർ വഴി സഹകരണ സംഘം രജിസ്ട്രാർ ഇത്തരം ഉല്പാദന / സംസ്കരണ വിപണന സഹകരണസംഘം പ്രതികളുമായി ആശയവിനിമയം നടത്തും.ഇതിനുവേണ്ട ക്രമീകരണങ്ങൾ നടത്തണം എന്നും ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകിയ സർക്കുലറിൽ രജിസ്ട്രാർ നിർദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!