സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും മാസവേതനം അനുവദിക്കണം – കെ.സി.ഡബ്ല്യൂ.എഫ്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും മാസവേതനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സഹകരണ വകുപ്പ് മന്ത്രിയ്ക്ക് കത്ത് അയച്ചു.
മെയ് എട്ട് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പേരഖ്യാപിച്ച സാഹചര്യത്തില്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരുന്ന കളക്ഷന്‍ ഏജന്റുമാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. കോവിഡ് -19 ഒന്നാംഘട്ടവ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സഹകരണ സംഘം രജിസ്ട്രാറുടെ 30/3/2020 ലെ 24/20 സര്‍ക്കുലര്‍, സംഘം രജിസ്ട്രാറുടെ 30/3/2020 ലെ 25/20 എന്നീ സര്‍ക്കുലര്‍ ഉത്തരവ് പ്രകാരം കളക്ഷന്‍ ഏജന്റുമാര്‍ക്കും അപൈസര്‍മാര്‍ക്കും 2020 ഏപ്രില്‍,മെയ് മാസങ്ങളില്‍ പതിനായിരം രൂപ വീതം വേതനം നല്‍കിയിരുന്നു. 2021 മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ശരാശരി കമ്മീഷന്‍ കണക്കാക്കി 2021 മെയ് മാസവും പരമാവധി പതിനായിരം രൂപ വേതനം അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.