സഹകരണ യൂണിയന്റെ ആസ്ഥാനമന്ദിരം പ്രവര്‍ത്തനം തുടങ്ങി
വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആസ്ഥാനമന്ദിരം ‘സഹകരണ ഭവന്’ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. വടകര നാഷണല്‍ ഹൈവേ ലിങ്ക് റോഡ് ജംഗ്ഷന് സമീപത്ത് രണ്ട് നിലകളിലായാണ് മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. കെ.കെ രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു.എല്‍.സി.സി ചെയര്മാന് രമേശന് പാലേരി മുന്‍കാല സഹകാരികളെ ആദരിച്ചു.
സി.കെ നാണു മുന്‍ എം.എല്‍.എ, മനയത്ത് ചന്ദ്രന്, പി.കെ ദിവാകരന് മാസ്റ്റര്‍, അഫ്സല് പി.കെ.സി, സി. ഭാസ്കരന് മാസ്റ്റര്‍, ഇ. അരവിന്ദാക്ഷന് മാസ്റ്റര്‍, എ.ടി. ശ്രീധരന്, അഡ്വക്കേറ്റ് ഐ മൂസ, കെ കൃഷ്ണന്, ആര് ഗോപാലന്, ഗോപാലന് മാസ്റ്റര്‍, പി. കെ രാജന് മാസ്റ്റര്‍, കെ കെ കൃഷ്ണന്, പി വിജയ് ബാബു, കൂടത്താംകണ്ടി സുരേഷ്, വി. പി. ഗോപാലകൃഷ്ണന് മാസ്റ്റര്‍, പി.കെ.ബാലന് മാസ്റ്റര്‍, എം.കെ. ശി സി. വി. അജയന് പ്രസീത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ആയാടത്തില്‍ രവീന്ദ്രന് സ്വാഗതവും സ്വാഗതസംഘം ചെയര്മാന് വി.പി. കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.