ശമ്പള പരിഷ്‌ക്കരണം : വാഗ്ദാന ലംഘനത്തിനെതിരെ സംസ്ഥാനമെങ്ങും ധര്‍ണ

Deepthi Vipin lal

തിരുവനന്തപുരത്ത് നടന്ന ധര്‍ണ

ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനായി സഹകരണ മന്ത്രി വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിച്ച് ശമ്പള സ്‌കെയില്‍ വെട്ടിക്കുറക്കുകയും മിനിമം ആനുകൂല്യം നിഷേധിക്കുകയും CAIIB ഇന്‍ക്രിമെന്റ് കുറയ്ക്കുകയും ചെയ്ത ശമ്പള പരിഷ്‌കരണ ഉത്തരവില്‍ ഉടനെ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കേരളാ ബാങ്ക് ഹെഡ്ഡാഫീസ്, റീജണല്‍ – സി.പി.സി. ആസ്ഥാനങ്ങള്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഹെഡ്ഡാഫീസ് എന്നിവക്കു മുമ്പില്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

ഇടുക്കിയില്‍ നടന്ന ധര്‍ണ

മുന്‍കാല ശമ്പള പരിഷ്‌കരണങ്ങളിലൊന്നും ഉണ്ടാകാത്തവിധം അശാസ്ത്രീയമായ ശമ്പള സ്‌കെയിലുകളാണു ഇത്തവണ ശമ്പള പരിഷ്‌കരണത്തിലൂടെ അടിച്ചേല്‍പ്പിച്ചതു എന്നു സംഘടന ആരോപിച്ചു. അന്യായമായ ശമ്പള സ്‌കെയിലുകള്‍ മാറ്റണമെന്നും മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് മൂന്നിനു സൂചനാ പണിമുടക്ക് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

കേരളാ ബാങ്ക് ഹെഡ്ഡാഫീസിനു മുമ്പില്‍ തിങ്കളാഴ്ച നടന്ന ധര്‍ണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ ഡോ: ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.ബ


പാലക്കാട്ട് നടന്ന ധര്‍ണ

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി., പാലക്കാട്ട് വി.കെ. ശ്രീകണ്ഠന്‍ എം.പി., തൃശ്ശൂരില്‍ അനില്‍ അക്കര എം.എല്‍.എ, കണ്ണൂരില്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, കോഴിക്കോട്ട് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. പ്രദീപ്കുമാര്‍, പത്തനംതിട്ടയില്‍ പി. മോഹന്‍ രാജ്, കാസര്‍കോട്ട് ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്, കോട്ടയത്ത് സംഘടനാ പ്രസിഡന്റ് കുഞ്ഞ് ഇല്ലംപള്ളി, എറണാകുളത്ത് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, കൊല്ലത്ത് എ.കെ.ബി.ഇ.എഫ്.  വൈസ് പ്രസിഡന്റ് എം.എം. അന്‍സാരി, മലപ്പുറത്ത് എ.കെ.ബി.ഇ.എഫ്. ജില്ലാ സെക്രട്ടറി എ. അഹമ്മദ്, വയനാട്ടില്‍ കെ.വി.ജോയി എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.


കോഴിക്കോട്ട് നടന്ന ധര്‍ണ

വിവിധ കേന്ദ്രങ്ങളിലെ ധര്‍ണ്ണകളെ AlBEA ദേശീയ ജോ: സെക്രട്ടറി കെ.എസ്. കൃഷ്ണ, എ.കെ.ബി.ഇ.എഫ്. പ്രസിഡന്റ്് അനിയന്‍ മാത്യു, എ.കെ.ബി.ഇ.എഫ്. ഭാരവാഹികളായ മാത്യു ജോര്‍ജ്, രാം പ്രകാശ് തുടങ്ങിയ നേതാക്കള്‍ അഭിവാദ്യം ചെയ്തതായി എ.കെ.ഡി.സി.ബി.ഇ.സി. ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News