രക്ത ദാന ക്യാമ്പ് നടത്തി
എം.വി.ആര് കാന്‍സര്‍ സെന്ററിന്റെ നേതൃത്ത്വത്തില്‍ ആര്.വി. ചാപ്പനങ്ങാടിയും, ബ്ലഡ് ഡോണേര്‍സ് കേരളയും (തിരൂരങ്ങാടി താലൂക്ക് ), സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രാജീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആര്.വി ക്ലബ് അംഗമായ അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി. കെ മെമ്പേര്‍സ് രഞ്ജിത്ത്, ബുഷൈര്‍, മുര്‍ഷിദ്, എം.വി.ആര് ബ്ലഡ് ബാങ്ക് ഡോക്ടര്‍ അരുണ്‍ വി.ജെ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 70 പേര് പങ്കെടുക്കയും 60 പേര് രക്തം ദാനം ചെയ്യുകയും ചെയ്തു. ഹക്കീം നന്ദി പറഞ്ഞു.