മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ സെമിനാര്‍ നടത്തി
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിലെ സുവര്‍ണ്ണ ജൂബിലി ഹാളില്‍ സംഘടിപ്പിച്ച സഹകരണ സെമിനാര്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സഹകരണ സംഘം അസി.രജിസ്ട്രാര്‍ വി.ബി. ദേവരാജ് അദ്ധ്യക്ഷത വഹിച്ചു.
മുന്‍ അസി.രജിസ്ട്രാര്‍ പി.എസ്. ശങ്കരന്‍ വിഷയാവതരണം നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ പി.വി. മാത്യു, സുനിത, പി.എന്‍. ലക്ഷ്മണന്‍, കെ.ടി. ജോസ്, ടി.കെ. ഉണ്ണികൃഷ്ണന്‍, സി.വി. മൈക്കിള്‍,കെ.ആര്‍. രവി,ഷാജി, ടി.വി. വിജയകുമാര്‍, വി.ആര്‍.ഡെന്നി, വി.എന്‍ സ്മിനി എന്നിവര്‍ സംസാരിച്ചു.