മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: പ്രാഥമിക വോട്ടർപട്ടിക നാളെ.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം, സെപ്റ്റംബർ 25ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.

സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം ആയിരുന്നു കേരള ബാങ്കിൽ ലയിക്കേണ്ടതില്ല എന്നത്. തീരുമാനം വിജയിക്കുകയും തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാൻ സാധിച്ചതും യുഡിഎഫിന്റെ രാഷ്ട്രീയ വിജയമായി.

മൊത്തം 18 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 14 അംഗങ്ങൾ ജനറൽ വിഭാഗത്തിൽ നിന്നാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്ന് രണ്ടുവിധം പ്രതിനിധികൾ ഉണ്ടാകും. 18 പേരിൽ മൂന്ന് പേർ വനിതകളാണ്. പട്ടിക വിഭാഗത്തിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണം.


Leave a Reply

Your email address will not be published. Required fields are marked *

Latest News