മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ 25 ന് നടത്തണമെന്ന് ഹൈക്കോടതി

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ 25 നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാന് പുതിയ ഉത്തരവ് ഇട്ടത്. ഒക്ടോബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചുള്ള പ്രമേയമായിരുന്നു എം.ഡി.സി ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ സഹകരണ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് 80 ദിവസം കാലതാമസം അവശ്യമില്ലെന്ന് കാണിച്ച് പുല്‍പറ്റ സർവീസ് സഹകരണ ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം 2020 മെയ് 27 ന് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നില്ലെങ്കിലും കോവിഡ് വ്യാപനത്തിന്റെ കാരണം പറഞ്ഞ് സഹകരണ വകുപ്പ് ഇത് നീട്ടിവെച്ചിരുന്നു. പ്രമേയം പാസ്സാക്കി അറുപത് ദിവസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ഒരിക്കല്‍ മാറ്റിവെച്ച തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ 80 ദിവസത്തെ കാലതാമസം വേണ്ടെന്നും ഒക്ടബോര്‍ മാസത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചാല്‍ ഭരണസമതി തെരഞ്ഞെടുപ്പ് നടക്കാതെ പോകാൻ സാധ്യതയുണ്ടെന്നും അഡ്വ. ജോര്‍ജ് പൂന്തോട്ടം വാദിച്ചു. ഇതംഗീകരിച്ചാണ് സെപ്തംബര്‍ 25 ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

2017 ഏപ്രില്‍ ഒന്നുമുതല്‍ എം.ഡി.സി ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്. സഹകരണ വകുപ്പ് തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചത് ഒക്ടോബര്‍ 8ന് ആയിരുന്നെന്നും, പാളിപ്പോയത് വൈകിപ്പിച്ച് തിരഞ്ഞെടുപ്പ് മുടക്കാനുള്ള സര്‍ക്കാര്‍ നീക്കമായിരുന്നുവെന്നും മലപ്പുറം യുഡിഎഫ് കമ്മിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!