മക്കരപ്പറമ്പ് ബാങ്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വിതരണം ചെയ്തു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പഞ്ചായത്ത്കള്‍ക്കും മക്കരപ്പറമ്പ്, കുറുവ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂത്ത് കെയര്‍ സെന്ററുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, സിലിണ്ടറുകള്‍, ഗ്യാസ്, ഫോഗിങ്ങ് മെഷീനുകള്‍ എന്നിവ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം മങ്കട എം.എല്‍.എ. മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു.
മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കോവിഡ് സൗജന്യ ചിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ഐ.സി.യു. കിടക്കകള്‍ക്ക് രണ്ട് ലക്ഷം രൂപ ബാങ്ക് സംഭാവന നല്‍കി. കോവിഡ് രോഗികളെ പരിചരിക്കുന്നതിനും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും ആവശ്യമായ സുരക്ഷാ കിറ്റുകള്‍ ബാങ്ക് സൗജന്യമായി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. ഉണ്ണീന്‍കുട്ടി ഹാജി, സെക്രട്ടറി ഹനീഫ പെരിഞ്ചീരി, ഡയരക്ടര്‍മാരായ നസീം ചോലക്കല്‍, അല്ലൂര്‍ മരക്കാര്‍, ഷമീര്‍ കോപ്പിലാന്‍, ഷൗക്കത്ത് കൂറുവാടന്‍, രാജന്‍ കുറുവ എന്നിവര്‍ പങ്കെടുത്തു.