പ്ലാസ്റ്റിക് നിരോധനം- മിൽമ പാൽ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നു.

adminmoonam

പ്ലാസ്റ്റിക് നിരോധനത്തെ മറികടക്കാന്‍ മില്‍മ, പാല്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സ്ഥാപിക്കുന്നത് തിരുവനന്തപുരത്ത് ആണെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. പ്രതിദിനം പത്തു ലക്ഷം പ്ലാസ്റ്റിക് കവറുകളാണ് മില്‍മ ഉപയോഗിച്ചിരുന്നത്. പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്നു മുതല്‍ നടപ്പില്‍ വരുമെങ്കിലും മില്‍മയ്ക്കു ഇളവുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം സംവിധാനം കണ്ടെത്തണം.

വെന്‍ഡിങ് മെഷീനാണ് കണ്ടുവച്ച ബദല്‍ മാര്‍ഗങ്ങളില്‍ ഒന്ന്. തിരുവനന്തപുരം പട്ടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു സ്ഥാപിക്കും. നിശ്ചിത തുകയുടെ ടോക്കണുകള്‍ നേരത്തെതന്നെ മില്‍മ ഓഫിസില്‍ നിന്ന് ഉപഭോക്താക്കള്‍ വാങ്ങണം. വെന്‍ഡിങ് മെഷീനില്‍ ഈ ടോക്കണ്‍ ഇട്ടാല്‍ ഉടന്‍ പാത്രത്തില്‍ പാല്‍ കിട്ടും. പാത്രം ഉപഭോക്താക്കള്‍തന്നെ കൊണ്ടുവരണം. സ്കൂൾ വിദ്യാർഥികൾ വഴി കുടുംബശ്രീയുടെ സഹകരണത്തോടെ കവറുകൾ ശേഖരിക്കുന്ന രീതി ആരംഭിച്ചിട്ടുണ്ട് എങ്കിലും പൂർണ രീതിയിൽ പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News