ഞാറക്കല്‍ സഹകരണ ബാങ്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിതരണം ചെയ്തു
ഞാറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന വാര്‍ദ്ധക്യ കാല പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി നിര്‍വഹിച്ചു. മുതിര്‍ന്ന സഹകാരി ഇ. പി. ദേവസികുട്ടിക്ക് ആദ്യ പെന്‍ഷന്‍ തുക കൈമാറി. അംഗത്വമെടുത്ത് 25 വര്‍ഷം പൂര്‍ത്തിയായ 75 വയസ്സ് തികഞ്ഞവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. വൈസ് പ്രസിഡന്റ് പി.ജി.ഷിബു, കെ.ജി. അലോഷ്യസ്സ്, മിനി ബാബു, സെക്രട്ടറി കൃഷ്ണകുമാര്‍ ടി.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.