ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ അന്തിമ ഉത്തര സൂചിക പി.എസ്.സി തിരുത്തി: ഇടപെടലുകൾ ഫലം കണ്ടു.

adminmoonam

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയിലെ തെറ്റുകൾ തിരുത്തുവാൻ പി.എസ്.സി യോഗം തീരുമാനിച്ചു. അന്തിമ ഉത്തര സൂചിക പ്രസിദ്ധികരിച്ചതുമുതൽ തെറ്റ് ചൂണ്ടി കാട്ടി പി.എസ്.സി യ്ക്കും മുഖ്യമന്ത്രിയ്ക്കും വിവിധ കോണുകളിൽ നിന്ന് നിവേദനങ്ങൾ നൽകിയിരുന്നു. പത്രമാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലും തെറ്റുകളെ സംബന്ധിച്ച് വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ പി.എസ്.സി അംഗങ്ങളെ നേരിൽ കണ്ട് വിഷയം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തരസൂചികയിൽ ഉണ്ടായ തെറ്റുകൾ കൃത്യമായ വിശദികരണ സഹിതം ചൂണ്ടി കേട്ടാനും സംഘടനകു കഴിഞ്ഞതായി സംഘടനാ നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News