എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി ക്ലിനിക് പാലക്കാട്ട് പ്രവര്‍ത്തനമാരംഭിച്ചു

Deepthi Vipin lal

എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി ക്ലിനിക് പാലക്കാട് യാക്കരയിലുള്ള മലബാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ ആശുപത്രിയിലെ ഡോ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. തിങ്കള്‍ മുതല്‍ വെള്ളിവരെ എം.വി .ആര്‍ കാന്‍സര്‍ സെന്റെറിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. കൂടാതെ കീമോതെറാപ്പി ചികിത്സ ആവശ്യമായ വരുന്ന രോഗികള്‍ക്ക് അതിനു വേണ്ടി ഡേ കെയര്‍ കീമോ തെറാപ്പി യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ കോഴിക്കോടുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കും. പാലക്കാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം ഇല്ലാത്തതിനാല്‍ വളരെയധികം ദൂരം യാത്ര ചെയ്ത് തൃശൂരിലും കോഴിക്കോടുമാണ് രോഗികള്‍ ചികിത്സ തേടുന്നത്. പാലക്കാട് ഓങ്കോളജി ക്ലിനിക് ആരംഭിച്ചതോടെ ഇതിന് പരിഹാരം ആവുകയാണ്. ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പര്‍: 8330014005

ആഴ്ചയിലൊരു ദിവസം എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ സീനിയര്‍ ഡോക്ടര്‍മാരായ ഡോ. പ്രശാന്ത് പരമേശ്വരന്‍, ഡോ. ദിലീപ് ദാമോദരന്‍ എന്നിവരുടെ സേവനവും ഇവിടെ ഉണ്ടാകുന്നതാണ്.രോഗികള്‍ക്ക് തുടര്‍ചികിത്സ എന്താണെന്നും എങ്ങനെ വേണമെന്നും എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിന് ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യവുമുണ്ടാവും.

പ്രവര്‍ത്തനം ആരംഭിച്ച് നാലുവര്‍ഷം കൊണ്ടുതന്നെ രാജ്യത്തെ മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി അംഗീകാരം നേടിക്കഴിഞ്ഞ ‘എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ രോഗികളുടെ സൗകര്യാര്‍ത്ഥം വിവിധ ജില്ലകളില്‍ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളും കീമോതെറാപ്പിക്കുള്ള ഡേകെയര്‍ സെന്ററുകളും തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുള്ളതായി ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ അറിയിച്ചു. ഇതിലെ ആദ്യ കേന്ദ്രം വയനാട്ടിലെ കല്‍പ്പറ്റയില്‍ ഫാത്തിമാ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.2019 ല്‍ ദുബായില്‍ ആരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ ക്ലിനിക് ഇതിനോടകം തന്നെ പ്രവാസികളായ രോഗികള്‍ക്ക് വളരെ ആശ്വാസകരമായിക്കഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ അന്തിമഘട്ട നിര്‍മാണത്തില്‍ ഇരിക്കുന്ന കേന്ദ്രവും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Latest News