കണ്ണൂർ ജില്ലയിൽ നാളെ സഹകരണ ബാങ്കുകൾ തുറക്കില്ല: ഇനിമുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനം.

adminmoonam

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാളെ സഹകരണ സംഘങ്ങൾ/ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബു പറഞ്ഞു. നാളെ മുതൽ മെയ് മൂന്നുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ സഹകരണ സംഘങ്ങൾ/ ബാങ്കുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് ജോയിന്റ് രജിസ്ട്രാർ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. കണ്ണൂർ കളക്ടറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. എന്നാൽ നീതി മെഡിക്കൽ സ്റ്റോറുകൾ, സഹകരണ സ്റ്റോറുകൾ തുടങ്ങി മറ്റിതര സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാറ്റമില്ല. ജില്ലയിൽ സഹകരണസംഘങ്ങൾ/ ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ രാവിലെ 10 മുതൽ രണ്ട് വരെയാണ് പ്രവർത്തന സമയം. എന്നാൽ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സഹകരണസംഘങ്ങളിൽ ഇടപാടുകാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജീവനക്കാരെ സംഘങ്ങളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും വീട്ടിലുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിന് കൂടിയാണ് ഈ ക്രമീകരണം എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!