കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ ആരംഭിക്കും 

Deepthi Vipin lal
സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ തുടങ്ങും. ഈ മാസം 29 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് ഓണച്ചന്ത. 50% വിലക്കുറവിൽ 13 ഇന നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും. പൊതുവിപണിയിൽ നിന്നും 30% വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും, 10% – 40% വിലക്കുറവിൽ നോൺ-സബ്സിഡി ഇനങ്ങളും ലഭ്യമാകും. മിൽമയുടെ സ്പെഷ്യൽ ഓണ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും. ഹോർട്ടി കോർപ്പുമായി സഹകരിച്ച് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
 അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) – 46 , ചെറുപയർ- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നിവയാണ് പ്രധാന സബ്സിഡി ഇനങ്ങൾ. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭിക്കും. ഇതോടൊപ്പം കാഷ്യൂ ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിൽ ലഭിക്കും. ഗുണനിലവാര പരിശോധനയിൽ അംഗീകാരം ലഭിക്കുന്നവ മാത്രമേ വിൽപനക്കായി എത്തിക്കുക. സഹകരണ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണമാത്രമാണ് വിൽപന നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News