കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. സുരേഷ് ചന്ദ്രന്‍ അന്തരിച്ചു

moonamvazhi

കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. സുരേഷ് ചന്ദ്രന്‍ (75) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. നാടക നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. സിപിഎം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്‌കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു.

സംസ്‌കാരം വെള്ളി രാത്രി എട്ടിന് കല്‍പ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തില്‍ നടക്കും. ഭാര്യ: ഗീത, മക്കള്‍: സൂരജ് കൃഷ്ണന്‍ (സിനിമാ താരം), അഡ്വ.സുനിത. മരുമക്കള്‍: ഡോ. നിഷ സൂരജ്, ബല്‍റാം മോനേന്‍.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!