ഓമശ്ശേരി സഹകരണ ബാങ്കിന്റെ ഓഫീസ് കം മെയിൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

adminmoonam

കോഴിക്കോട് ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കം മെയിൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സക്കീന ടീച്ചർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.പി. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചിട്ടി ബംബർ സമ്മാനം ആയ ഇരുചക്ര വാഹനത്തിന്റെ വിതരണം കെ.എസ്.എഛ്.എഫ് ഡയറക്ടർ കെ.സി. അബു നിർവഹിച്ചു. ഓൺലൈൻ സേവന കേന്ദ്രം, എടിഎം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ താഴെ ഓമശ്ശേരിയിൽ തുടങ്ങിയ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങ് കോവിഡ് 19 ന്റെ സാഹചര്യത്തിൽ വളരെ ലളിതമായിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശറഫുന്നീസ ടീച്ചർ, അഹമ്മദ് കുട്ടി ഹാജി, പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ, ബാങ്ക് സെക്രട്ടറി കെ ടി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!