എം.വി.ആർ കാൻസർ സെൻറർ ലോകോത്തര കാൻസർ ചികിത്സ കേന്ദ്രം – പി. രാജേന്ദ്രൻ

moonamvazhi

മുൻ എം.പിയും, കൊല്ലം എൻ.എസ് സഹകരണ ആശുപത്രി പ്രസിഡണ്ടുമായ പി. രാജേന്ദ്രനും സംഘവും കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. എം.വി.ആർ കാൻസർ സെന്റർ ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സ കേന്ദ്രമാണെന്ന് പി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ട്  എ. മാധവൻ പിള്ള, ഡയറക്ടർമാരായ അഡ്വ. പി.കെ. ഷിബു, അഡ്വ. ഡി. സുരേഷ് കുമാർ, സി. ബോൾഡ്‌വിൻ, സെക്രട്ടറി പി. ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് എം.വി.ആർ കാൻസർ സെന്ററിന്റെ പ്രവർത്തനം മനസ്സിലാക്കാനായി ആശുപത്രി സന്ദർശിച്ചത്. സംഘത്തിന് എം.വി.ആർ ക്യാൻസർ ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വെച്ച് സ്വീകരണം നൽകി. പി.രാജേന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഈ സ്ഥാപനം ഏറെ അതിശയിപ്പിച്ചെന്നും ലോകോത്തര നിലവാരമുള്ള  ഇവിടുത്തെ ആധുനിക ചികിത്സ സംവിധാനം നമ്മുടെ കേരളത്തിലാണ് എന്നത് ഏവർക്കും അഭിമാനിക്കാവുന്നതും, കാൻസർ രോഗികൾക്ക് ഏറെ ആശ്വാസകരവുമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്കും എം.വി.ആർ കാൻസർ സെന്ററും കെയർ ഫൗണ്ടേഷനും സംയുക്തമായി ആവിഷ്കരിച്ച സൗജന്യ കാൻസർ ചികിത്സാ പദ്ധതി സാമ്പത്തിക പ്രയാസമുള്ള രോഗികൾക്ക് താങ്ങും തണലുമാണെന്നും അവർ പറഞ്ഞു.

കാൻസർ നിർണയ മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനവും സംഘം കണ്ടു മനസ്സിലാക്കി. എം.വി.ആർ കാൻസർ സെന്റർ സ്ഥാപക ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡയറക്ടർമാർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ മാതൃകാ പ്രവർത്തനത്തിന് അവർ അഭിനന്ദനങ്ങൾ അറിയിച്ചു.

എം.വി.ആർ ക്യാൻസർ സെൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ സി .ഇ ചാക്കുണ്ണി ആശംസകൾ അർപ്പിച്ചു, എം.വി.ആർ ഡയറക്ടർ സുനിൽ. എൻ. പ്രഭാകരൻ, സി.ഇ.ഒ Dr. അനൂപ് നമ്പ്യാർ, ചീഫ് മെഡിക്കൽ ഫിസിസ്റ്റ് & RSO Dr. നിയാസ് പുഴക്കൽ ലൈസൺ ഓഫീസർ ജയകൃഷ്ണൻ കാരാട്ട് എന്നിവർ പങ്കെടുത്തു. കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. ജയേന്ദ്രൻ സ്വാഗതവും എം.വി.ആർ  കാൻസർ സെന്റർ ഡയറക്ടർ അഡ്വക്കേറ്റ് ടി.എം വേലായുധൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!