ഇഫ്‌കോവിനു 2598 കോടിയുടെ റെക്കോഡ് ലാഭം

Deepthi Vipin lal
സഹകരണ രംഗത്തെ പ്രമുഖ രാസവളം നിര്‍മാണക്കമ്പനിയായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവിനു ( IFFCO )  2021-22 ല്‍ റെക്കോഡ് ലാഭം. സ്ഥാപനത്തിന്റെ നികുതിക്കു മുമ്പുള്ള ലാഭം 2598 കോടി രൂപയാണ്.

അമ്പത്തിയൊന്നാമതു വാര്‍ഷിക പൊതുയോഗത്തില്‍ ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ് സംഘാനിയാണു ഇക്കാര്യം അറിയിച്ചത്. ഇഫ്‌കോവിനും സഹകരണ മേഖലയ്ക്കും അവിസ്മരണീയ വര്‍ഷമാണിതെന്നു സംഘാനി പറഞ്ഞു. ദ്രാവകരൂപത്തിലുള്ള നാനോ യൂറിയയുടെ പ്ലാന്റ് ഉദ്ഘാടനം ചെയ്തതാണ് ഇഫ്‌കോ കൈവരിച്ച നേട്ടമെങ്കില്‍ കേന്ദ്രത്തില്‍ ഒരു പ്രത്യേക മന്ത്രാലയം രൂപം കൊണ്ടതാണു സഹകരണ മേഖലയ്ക്കുണ്ടായ ഗുണം- അദ്ദേഹം പറഞ്ഞു.

500 മില്ലി ലിറ്ററിന്റെ കുപ്പിയിലാണു നാനോ യൂറിയ ലഭിക്കുന്നത്. ഇക്കൊല്ലം എട്ടു കോടി നാനോ യൂറിയ കുപ്പിയാണ് ഉല്‍പ്പാദിപ്പിക്കുക എന്ന് ഇഫ്‌കോ മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി അറിയിച്ചു. ഇതുവഴി രാജ്യത്തിനു 24,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാന്‍ സാധിക്കും. അടുത്ത കൊല്ലം 25 കോടി കുപ്പി യൂറിയയാണ് ഉല്‍പ്പാദിപ്പിക്കുക. അതോടെ 75,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാം- അദ്ദേഹം പറഞ്ഞു. 2025 ആകുമ്പോഴേക്കും ഇഫ്‌കോ പത്തു നാനോ യൂറിയ പ്ലാന്റുകള്‍ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News