സാംസ്‌കാരിക സഹകരണ സംഘം വാര്‍ഷികത്തിന് തുടക്കമായി

Deepthi Vipin lal

പെരിന്തല്‍മണ്ണ കലാ-സാംസ്‌കാരിക സഹകരണ സംഘത്തിന്റെ അഞ്ചാം വാര്‍ഷികആഘോഷങ്ങള്‍ക്ക് പെരിന്തല്‍മണ്ണയില്‍ നടന്ന സര്‍ഗോത്സവത്തോടെ തുടക്കമായി. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ഗിരിജ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂര്‍ അധ്യക്ഷത വഹിച്ചു.

കെ.പങ്കജാക്ഷന്‍, കെ.കെ.മുഹമമദലി, വി.രാജേന്ദ്രന്‍ , സജിത്ത് പെരിന്തല്‍മണ്ണ, കെ.പി.ബിന്ദു എന്നിവര്‍ സംസാരിച്ചു. പി.വി.ഗോവിന്ദനുണ്ണി സ്വാഗതവും എം. അമ്മിണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി.വിദ്യാര്‍ത്ഥികള്‍ക്കായി കലാ- സാഹിത്യ മത്സരങ്ങള്‍ മത്സരങ്ങള്‍ നടത്തി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!