സഹകാരിയായ അജയ് പട്ടേല്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്

moonamvazhi
പ്രമുഖ സഹകാരിയും ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാനുമായ അജയ് പട്ടേല്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ ആദ്യ വനിതാപ്രസിഡന്റായി പി.ടി. ഉഷയും എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്.

സ്‌പോര്‍ട്‌സ് അസോസിയേഷനുകളുമായി ബന്ധമുള്ള അജയ് പട്ടേല്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാനും കൂടിയാണ്. ഗുജറാത്ത് സ്റ്റേറ്റ് ചെസ് അസോസിയേഷന്‍ പ്രസിഡന്റ്, നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രിയായ അമിത് ഷായുടെ അടുപ്പക്കാരനാണു പട്ടേല്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!