സഹകരണ സ്ഥാപനങ്ങള്‍ പരിസ്ഥിതി ദിനം ആചരിച്ചു

Deepthi Vipin lal

മുണ്ടക്കയം സര്‍വീസ് സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് റോയ് മാത്യു കപ്പലുമാക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്‍സാരി മഠത്തില്‍ ഭരണ സമിതി അംഗങ്ങളായ ടി.സി. സൈയ്ത് മുഹമ്മദ്, എ.വി. ചാക്കോ, പിസി സൈമണ്‍, ആന്‍സി അഗസ്റ്റിന്‍, ഡോ:ഷാജി സെക്രട്ടറി ഇന്‍ചാര്‍ജ് മിനുബേബി ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് ആവിലോറ സര്‍വീസ് സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ വിതരണം നടത്തി. ബാങ്ക്പ്രസിഡന്റ് മുഹമ്മദ് ഉദ്ഘടനം ചെയ്തു. സെക്രട്ടറി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.

നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരന്‍ മാവിന്‍ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉത്ഘാടനം ചെയ്തു.

കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി സംഘം പ്രസിഡന്റ് പി. രാജേന്ദ്രന്‍ മാവിന്‍ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉത്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എസ് മോഹനന്‍ പോറ്റി അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി വൃക്ഷ തൈ വിതരണം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉല്‍ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് മാവിന്‍തൈ വിതരണം ചെയ്തു. വടകര സര്‍ക്കിള്‍ സഹകരണ യൂനിയന്‍ മെമ്പര്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, കെ. സ്മിത, കെ.പി.രാജീവന്‍, പി.വി.ശ്രീജ, ടി. റീജ എന്നിവര്‍ പങ്കെടുത്തു.

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ വിതരണം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!