സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കരുത്- മുഖ്യമന്ത്രി

moonamvazhi

സഹകരണമേഖലയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ചില സ്ഥാപനങ്ങളിലെ ചിലര്‍ തെറ്റു ചെയ്തതിനു സഹകരണമേഖലയെ ആകെ ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കരുത്- അദ്ദേഹം പറഞ്ഞു.

എഴുപതാമതു അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു.

സഹകരണമേഖലയെ തകര്‍ത്തു സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ ഇല്ലാതാക്കാനും പണം കോര്‍പ്പറേറ്റുകളുടെ കൈയില്‍ എത്തിക്കാനുമുള്ള ഗൂഢനീക്കം കരുതിയിരിക്കണം. കേരളത്തിന്റെ സഹകരണമേഖലയില്‍ രണ്ടര ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്. ഈ തുക വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു മൂലധനമായി വഴിതിരിച്ചുവിടാനാവുമോ എന്നാണു കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്- മുഖ്യമന്ത്രി ആരോപിച്ചു. സഹകരണരംഗത്തു പ്രൊഫഷണലിസം കൊണ്ടുവരണം. സഹകരണമേഖല വ്യവസായരംഗത്തേക്കു തിരിയണം- അദ്ദേഹം നിര്‍ദേശിച്ചു.

സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് പതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published.

Latest News