വെണ്ണല സഹകരണ ബാങ്ക് 34-ാമത് വാര്‍ഷിക പൊതുയോഗം നടത്തി

moonamvazhi

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 34-ാമത് വാര്‍ഷിക പൊതുയോഗം ആലിന്‍ചുവട് എസ്.എന്‍.ഡി.പി ഹാളില്‍ വച്ച് നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എന്‍.ലാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ബാങ്ക് 2021-22 സാമ്പത്തിക വര്‍ഷം 2,00,02,905/ രൂപ ലാഭം കൈവരിച്ചതായും 72.38ലക്ഷം രൂപ അംഗങ്ങള്‍ക്ക് ലാഭവീതമായി നല്‍കുമെന്നും അറിയിച്ചു. ലാഭ വിഹിത വിതരണോദ്ഘാടനം ബാങ്ക് അംഗം വെണ്ണല പതപ്പിള്ളി വിന്‍സെറ്റിന് ചെക്ക് നല്‍കി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. കെ.എ. അഭിലാഷ്, കെ.ടി.ഫസീര്‍ഖാന്‍, വിനീത സക്‌സേന, ഇ.പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.