വെണ്ണല ബാങ്ക് ഒന്‍പത് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ഒന്‍പത് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് എം.എല്‍.എ കെ.എന്‍.ഉണ്ണികൃഷ്ണന് ചെക്ക് കൈമാറി. രണ്ടാം ഘട്ടം ജീവനക്കാരുടെ വിഹിതവും സഹകാരി വിഹിതവും നൽകും.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കും ജീവനക്കാരും ഭരണ സമിതിയംഗങ്ങളും ചേര്‍ന്ന് 18 ലക്ഷം രൂപ നല്‍കിയിരുന്നു. ബാങ്ക് ഭരണ സമിതിയംഗങ്ങളായ എസ്.മോഹന്‍ദാസ്, ആശാകലേഷ്, ബാങ്ക് അസി.സെക്രട്ടറി ടി.എസ്.ഹരി, റെജി ജോഷി, രശ്മി.കെ.പി, അനൂജ.പി.എസ്,ആദര്‍ശ്.എം.എസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News