വലവൂര്‍ ബാങ്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

Deepthi Vipin lal

വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കരൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തത്.

വിതരണോദ്ഘാടനം എം. പി. തോമസ് ചാഴികാടന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ബാങ്ക് ഭരണസമിതിയംഗങ്ങളായ ബെന്നി മുണ്ടത്താനം, സന്തോഷ് കുര്യത്ത്, പി.ആര്‍. പുരുഷോത്തമന്‍ നായര്‍, ടോമി എന്‍. ജേക്കബ്, ബിനോയ് മാനുവല്‍, ഫ്രാന്‍സിസ് മൈലാടൂര്‍, ലിസി ജോസ്, ട്യൂബി പി, സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍ കെ.കെ. എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!