റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കെതിരെ കേരള കേ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രകടനം നടത്തി
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിഷേധ യോഗവും പ്രകടനവും നടത്തി.മലപ്പുറം മൂന്നാംപടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കെ.എസ്. ആര്.ടി. സി.ബസ് സ്റ്റേഷന് സമീപം സമാപിച്ചു. മലപ്പുറം ഡി. സി. സി. ഓഫീസില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രാമദാസ് കിഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി. മുഹമ്മദ് കോയ, രവീന്ദ്രനാഥ് തേഞ്ഞിപ്പലം, സബാദ് കരുവാരകുണ്ട്, കെ. അലവി, അനില്‍കുമാര്‍ ചേലേമ്പ്ര, കെ. പ്രീതി, അനീഷ് മാത്യു വഴിക്കടവ്,അരൂണ്‍ ശ്രീരാജ്, അബ്ദുള്‍ അസീസ് കുറ്റിപ്പുറം, നൗഷാദ് വളാഞ്ചേരി, കാസിം മുഹമ്മദ് ബഷീര്‍, സി. കെ. അന്‍വര്‍, രജനി തൂളാട്ടിപ്പാറ, പി.പി. ഷിയാജ്, കെ. ഷാജി, ബൈജു വളാഞ്ചേരി, കൃഷ്ണരാജ് ആലിപ്പറമ്പ്, രവികുമാര്‍ ചീക്കോട്, രവീന്ദ്രനാഥ്, ഫൈസല്‍ പന്തല്ലൂര്‍, അനീഷ് കാറ്റാടി, അഹമ്മദാലി പെരിന്തല്‍മണ്ണ എന്നിവര്‍ പങ്കെടുത്തു.
[mbzshare]