രാജ്യത്തു പാലില്‍ നിന്നുള്ള വരുമാനം അഞ്ചു കൊല്ലം കൊണ്ട് 30 ലക്ഷം കോടി രൂപയാകും

Moonamvazhi

ഇന്ത്യയില്‍ ക്ഷീര മേഖല അഞ്ചു വര്‍ഷത്തിനിടയില്‍ രണ്ടരയിരട്ടി വളര്‍ച്ച പ്രാപിക്കുമെന്നു ദേശീയ ക്ഷീര വികസന ബോര്‍ഡ് ( NDDB ) ചെയര്‍മാന്‍ മാനേഷ് ഷാ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തു ക്ഷീര മേഖലയില്‍ നിന്നുള്ള വരുമാനം 13 ലക്ഷം കോടി രൂപയാണ്. ക്ഷീര സഹകരണ സംഘങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനങ്ങളിലൂടെ ഇതു അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം കോടി രൂപയായി വര്‍ധിക്കും- ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ ( IDF ) ആഗോള ക്ഷീര ഉച്ചകോടിയില്‍ സംസാരിക്കവെ ഷാ പറഞ്ഞു.

വരുന്ന ദശകങ്ങളില്‍ രാജ്യത്തെ ക്ഷീര മേഖല വന്‍ നേട്ടം ഉണ്ടാക്കുമെന്നു അമുല്‍ മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോഥി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ആഗോള പാലുല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് 23 ശതമാനമാണ്. എന്നാല്‍, 2045 ആകുമ്പോഴേക്കും പാലുല്‍പ്പാദനം 47 ശതമാനമായി കുതിച്ചുയരും – അദ്ദേഹം പറഞ്ഞു.

50 രാജ്യങ്ങളില്‍ നിന്നുള്ള 1500 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 12 നാണു തുടങ്ങിയത്. 15 നു അവസാനിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 77 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.