മെമ്പര്‍മാര്‍ക്ക് സൗജന്യ അപകടമരണ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കി ചെക്യാട് ബാങ്ക്
അംഗങ്ങള്‍ക്ക് സൗജന്യമായി അപകട മരണ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കി കോഴിക്കോട് ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക്. പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ ഇഫ്കോ ടോക്കിയോയുമായി സഹകരിച്ച് കേരളാ സംസ്ഥാന ഇന്‍ഷുറന്‍സ് സഹകരണ സൊസൈറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ചെക്യാട് സൗത്ത് എം.എല്‍. പി. സ്കൂളില്‍ നടന്ന ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷിജു നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. കണ്‍കറന്റ് ഓഡിറ്റര്‍ എ.ഐ.റാണിമോള്, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, പി.സുരേന്ദ്രന്, പി.കെ. ശോഭ, എന്‍.കുമാരന്, കെ. സ്മിത, പി.ബിനു, കെ.പി.രാജീവന് എന്നിവര്‍ സംസാരിച്ചു.
[mbzshare]