മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ അയച്ചു പ്രതിഷേധിച്ചു

Deepthi Vipin lal

സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ അയച്ച് പ്രതിഷേധിച്ചു.

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുവാറ്റുപുഴ താലൂക്കു കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് വാക്‌സിനേഷന്‍ ചലഞ്ചിലേക്കു സഹകരണ സ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ സംഭാവന നല്‍കിയിട്ടും വാക്‌സിനേഷന്റെ കാര്യം വന്നപ്പോള്‍ സഹകരണ സംഘം ജീവനക്കാരെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ലോക് ഡൗണ്‍ സമയത്തു പോലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ജോലി ചെയ്ത് പൊതുസമൂഹവുമായി നിരന്തരം അടുത്തിടപഴകുന്നവരെന്ന നിലയില്‍ വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് സഹകാരികള്‍ നേരത്തേ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു.

താലൂക്ക് പ്രസിഡന്റ് സിബി പി സെബാസ്റ്റ്യന്‍,വൈസ് പ്രസിഡന്റ് സനില്‍ സജി,താലൂക്ക് കമ്മിറ്റി അംഗങ്ങളായ സുനില്‍ പി. ജോര്‍ജ്,ഷിബിന്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താലൂക്കിലെ വിവിധ സംഘങ്ങളിലെ നൂറിലേറെപ്പേര്‍ അവരവരുടെ സ്ഥാപനങ്ങളില്‍ നിന്നു തന്നെ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഒരു രൂപ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News