മിൽമയുടെ നവീകരിച്ച തൃശൂർ ഡയറി ഉദ്ഘാടനം ചെയ്തു.

adminmoonam

മിൽമയുടെ കേരളത്തിലെ എല്ലാ ഡയറികളും പ്രൊഡക്ഷൻ കപ്പാസിറ്റി വർധിപ്പിച്ചുകൊണ്ട് അത്യാധുനിക രീതിയിൽ നവീകരിച്ചു വരികയാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. നവീകരിച്ച തൃശൂർ ഡയറിയുടെ ഉൽഘാടനം രാമവർമപുരത്തുള്ള തൃശൂർ ഡയറി അങ്കണത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കൃഷി വകുപ്പു് മന്ത്രി അഡ്വ. വി.എസ് . സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ അജിത വിജയൻ, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ക്ഷീരവികസന വകുപ്പിന്റെയും, മിൽമയുടെയും, വിവിധ ട്രേഡ് യൂണിയനുകളുടെയും ഭാരവാഹികൾ, പ്രതിനിധികൾ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.