മണ്ണാര്‍ക്കാട് ബാങ്കിന്റെ  കോടതിപ്പതി ശാഖ പുതിയ കെട്ടിടത്തിലേക്ക്

Deepthi Vipin lal

മണ്ണാര്‍ക്കാട് ( പാലക്കാട് ജില്ല ) റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോടതിപ്പതി ശാഖ പഴേരി പ്ലാസയിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നു. ഇതിന്റെ ഉദ്ഘാടനം ഏപ്രില്‍ 13 ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കു നടക്കും.

സഹകരണ മന്ത്രി വി.എന്‍. വാസവനാണു ശാഖ ഉദ്ഘാടനം ചെയ്യുന്നത്. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി അധ്യക്ഷത വഹിക്കും. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ സ്‌ട്രോങ് റൂമും പാലക്കാട് സഹകരണ സംഘം രജിസ്ട്രാര്‍ എം.പി. ഹിരണ്‍ ലോക്കറും ഉദ്ഘാടനം ചെയ്യും. ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. യു.ടി. രാമകൃഷ്ണന്‍, പി.ജെ. പൗലോസ്, കളത്തില്‍ അബ്ദുള്ള, പാലക്കാട് മണികണ്ഠന്‍, ബി. മനോജ്, ടി.ആര്‍. സെബാസ്റ്റ്യന്‍, വി. ഹരിപ്രസാദ്, കെ.ജി. സാബു എന്നിവര്‍ ആശംസ നേരും. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് രമ സുകുമാരന്‍ നന്ദിയും പറയും.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!