ഫറോക്ക് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ രജത ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.

adminmoonam

കോഴിക്കോട് ഫറോക്ക് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ രജത ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനവും, പുതുവൽസരദിനാഘോഷവും പ്രശസ്ത എഴുത്തുകാരനും, കേരള ലളിതകലാ അക്കാദമിയുടെ മുൻ സബ് എഡിറ്ററും, ബാങ്കിന്റെ ഇടപാടുകാരനുമായ ഭാനുപ്രകാശിന് മധുരം നൽകി ബാങ്ക് പ്രസിഡണ്ട് പി.അബ്ദുൾ വാരിദ് നിർവ്വഹിച്ചു. ചടങ്ങിൽ ജനറൽ മാനേജർ കെ.രാജേഷ് അധ്യക്ഷത വഹിച്ചു. സി.ജി. രവീന്ദ്രനാഥ്, എം.എ.മുഹമ്മദ് ബഷീർ, പി.യു.വത്സലകുമാരി, ടി.ടി.മുജീബ്, അസിസ്റ്റന്റെ ജനറൽ മാനേജർ എസ്.പി നഫീസ തുടങ്ങിയവർ സംസാരിച്ചു..25 വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന ബാങ്കിലെ വാച്ച് മാൻ പി.രാമദാസിനുള്ള ബാങ്കിന്റെയും, ജീവനക്കാരുടെയും ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.

Leave a Reply

Your email address will not be published.

Latest News